ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളുരുന്ന ചെടിയാണ് നാടൻ ബോഞ്ചിക്ക അഥവ പാഷന്‍ഫ്രൂട്ട്. ഔഷധഗുണത്തോടൊപ്പം ഉന്മേഷദായകവുമാണ് ഈ ഫലം. ഇത് അങ്ങനെ തന്നെയും കൂടാതെ ജ്യൂസുരൂപത്തിലും ഭക്ഷിക്കുന്നത് ശരീരത്തിലെ തളർച്ച അകറ്റാൻ സഹായിക്കും.
ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളുരുന്ന ചെടിയാണ് നാടൻ ബോഞ്ചിക്ക അഥവ പാഷന്‍ഫ്രൂട്ട്. ഔഷധഗുണത്തോടൊപ്പം ഉന്മേഷദായകവുമാണ് ഈ ഫലം. ഇത് അങ്ങനെ തന്നെയും കൂടാതെ ജ്യൂസുരൂപത്തിലും ഭക്ഷിക്കുന്നത് ശരീരത്തിലെ തളർച്ച അകറ്റാൻ സഹായിക്കും. യാതൊരു ആയാസവുമില്ലാതെ എവിടെയും പടർന്നു കയറുന്ന വള്ളിച്ചെടി വർഗ്ഗത്തിൽപ്പെട്ട പാഷൻഫ്രൂട്ട് സീസണിൽ നിറയെ കായ്ക്കുകയും ചെയ്യും. തെക്കേഅമേരിക്കയിൽ ഏറ്റവുംകൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് ഇത്. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തിൽ ഹൈറേഞ്ചുകളിലാണ് പാഷൻഫ്രൂട്ട് കൃഷി നടക്കുന്നത്. പാഷൻഫ്രൂട്ട് സധാരണയായി ഉഷ്ണമേഖല-മിതശീതോഷ്ണമെഖല്യിലുമാണ് നന്നായി വളരുന്നത്. നല്ല വെയിൽ ആവിശ്യമാണെങ്കിലും ശക്തമായകാറ്റ് കൃഷിക്ക് അനുയോജ്യമല്ല്. നല്ല നനവും വൾക്കൂറുള്ള മണ്ണും ഉണ്ട്ങ്കിൽ വിളവ് കൂടുതൽ ലഭിക്കും. സാധാരണ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നത് ചെടിയുടെ ആയുസ്സ് വർദ്ധിപ്പിക്കും. നെല്ലിയാമ്പതിയിലെ ഗവണ്‍മെന്റ് ഫാമില്‍ പാഷന്‍ഫ്രൂട്ടിന്റെ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷിയും ജൂസ് ഉല്‍പാദനവും നടക്കുന്നുണ്ട്.
പാഷൻഫ്രൂട്ട് വിത്തുകൾ മുളപ്പിച്ചും അതുകൂടാതെ തണ്ടുകൾ മുളപ്പിച്ച് തൈകളാക്കിയും നടാവുന്നതാണ് വിത്തുകൾ വെള്ളത്തിൽ 2 ദിവസമെങ്കിലും മുക്കിവച്ചശേഷം പാകാവുന്നതാണ്. തുടർന്ന് 2 ആഴ്ച പാകമായ തൈകൾ പോളിബാഗുകളിലേക്ക് മാറ്റേണ്ടതാണ്. വേഗത്തിൽ കയ്ഫലം ലഭിക്കാൻ തണ്ടുകൾ മുളപ്പിച്ചതൈകളാണ് ഉത്തമം, ഇതിനു മാതൃവള്ളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഏവിടെയും പടർത്തമെങ്കിലും പന്തലിട്ട് പടർത്തുന്ന ശാസ്ത്രീയ കൃഷിരീതിയാണ് നല്ലത്.
പന്തലിന് ഏഴടി ഉയരം വേണം. തൈ നടുമ്പോൾ അഞ്ചുകിലോഗ്രാം ജൈവവളവും 25 ഗ്രാം നൈട്രജൻ, 10 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാസ്യം എന്നീ രാസവളങ്ങളും, രണ്ടു മുതൽ നാലുവർഷം വരെ പ്രായമായ ചെടികൾക്ക് 10 കിലോഗ്രാം ജൈവവളം 80 ഗ്രാം നൈട്രജൻ 80 ഗ്രാം ഫോസ്ഫറസ് 60 ഗ്രാം പൊട്ടാസ്യം എന്ന അളവിൽ വളം നൽകണം. ഇതിലേറെ പ്രായമുള്ള ചെടികള്ക്ക് 15 കിലോഗ്രാം ജൈവവളവും എൻ.പി.കെ. 150 ഗ്രാം, 50 ഗ്രാം 100 ഗ്രാം എന്ന അളവിലും നൽകേണ്ടതാണ്. രാസവളങൾ മൂന്നോ നാലോ തവണയായി നൽകുന്നതാണ് നല്ലത്. ജുലൈ – സെപ്റ്റംബർ മാസത്തെ വിളവെടുപ്പിനുശേഷം കൊമ്പുകോതല് നടത്തുകയും വേണം.പർപ്പിൾ, മഞ്ഞ എന്നീ രണ്ടു നിറങ്ങളിലുള്ള പാഷൻഫ്രൂട്ട് ഇനങ്ങൾ കേരളത്തിൽ കൃഷിചെയ്തു വരുന്നുണ്ട്. ഇതിൽ പർപ്പിൾ ഇനത്തിന് മധുരം മഞ്ഞയേക്കാൾ കൂടുതലാണ്. മഞ്ഞനിറത്തിലുള്ളവ ഗോൾഡൻ ഫ്രൂട്ട് എന്നും അറിയപ്പെടുന്നുണ്ട്, ഇവ ശ്രീലങ്കയിൽ നിന്നാണ് നമ്മുടെ നാട്ടിൽ എത്തിയത്. പർപ്പിൾ ഇനത്തേക്കാൾ പുളിരസം കൂടുതലാണ് ഇവയ്ക്ക്. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറിൽ മഞ്ഞ ഈ രണ്ടു നിറങ്ങളിലുമുള്ള കായ്കൾ തമ്മിൽ സങ്കരണം നടത്തി കാവേരി എന്ന പേരിൽ ഒരു ഹൈബ്രഡ് ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് പർപ്പിൾ നിറമാണ്.
പാഷൻഫ്രൂട്ട് ഒരു ഔഷധവും കൂടിയാണ്. മൈഗ്രേൻ പ്രശ്നത്തിൽ നിന്നും എന്നന്നേക്കുമായി മോചനം ആഗ്രഹിക്കുന്നവർ പാഷൻഫ്രൂട്ട് സ്ഥിരമായി കഴിക്കുക. ആസ്മാരോഗത്തിന്റെ ശമനത്തിന് ഇത് ഉത്തമമാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള പാസിഫോറിൻ ശരീരവേദന ശമിപ്പിക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും പാഷൻഫ്രൂട്ട് ദിവ്യൗഷധം തന്നെ. ഇത് മറ്റു പഴങ്ങളോടൊപ്പം ചേർത്തും അല്ലാതെയും ജ്യൂസായി കഴിക്കാവുന്നതാണ്.കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തില്‍ പാഷന്‍ഫ്രൂട്ട് കൃഷിയില്‍ പ്രത്യേക ഗവേഷണങ്ങൾ നടത്തിവരുന്നു. ഇതിന്റെ കൃഷിക്കുവേണ്ട സാങ്കേതിക സഹായം ഈ ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് പാഷൻഫ്രൂട്ടിനും സ്ഥാനം നൽകി പ്രകൃതിയോടിണങ്ങി ജീവിക്കു.
0 Comments